Tuesday 30 August 2011

അല്ലാഹുവിന്റെ ഭവനം



മനുഷ്യരാശിയെ സന്മാര്‍ഗതിന്റെ പ്രകാശത്തിലേക്ക് നയിക്കുന്നതില്‍  പള്ളികള്‍കുള്ള സ്ഥാനം അനിര്‍വചനീയമാണ്.   
പ്രവാചക ചരിത്രത്തില്‍ പള്ളികള്‍ ആരാധനയ്ക്കൊപ്പം പ്രബോധനത്തിന്റെയും ജീവകാരുണ്യത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. കോടതിയായും നയതന്ത്രചര്‍ച്ചകള്‍കുള്ള  വേദിയായും അല്ലാഹുവിന്റെ റസൂല്‍ തിരഞ്ഞെടുത്തത് പള്ളികളും മിമ്പറുകളുമായിരുന്നു. യാതൊരു പ്രതിഷ്ഠകളുമില്ലാതെ കാലിയായ ഒരു കെട്ടിടം വിശ്വാസ സമൂഹത്തിന്റെ മനസ്സിന്റെയും ജീവിതത്തിന്റെയും ഭാഗഭാക്കായത്  അത് ചൊരിഞ്ഞ പ്രകാശത്തിന്റെ സാക്ഷ്യം. അത്കൊണ്ടു തന്നെയാണ് പ്രവാചകന്‍ പറഞ്ഞതും -  അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരാള്‍ പള്ളി നിര്‍മിച്ചാല്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിച്ചു നല്‍കുമെന്ന്   ---  സ്രഷ്ടാവിന്റെ വാഗ്ദാനം.

                   (Inaugrual Speech by Basheer Pattelthazam and Jamaludeen Farooki)

നാല്  വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു തലശ്ശേരിയുടെ ഹൃദയഭാഗത്ത് പരിമിതമായ സൗകര്യങ്ങളോടെ സലഫി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പടച്ചവന്റെ മുന്‍നിശ്ചയവും അനുഗ്രഹവും കൊണ്ടാവാം, ഐസ് ഫാക്ടറിയായി നിലനിന്ന ഒരു പഴയ കെട്ടിടം അതിന്റെ ഘടനകൊണ്ടും കിബിലയ്ക്ക് അനുസൃതമായ ചെരിവ് കൊണ്ടും മാറ്റിപണിയല്‍ പോലും ആവശ്യമില്ലാതെ ഒരു പള്ളിയായി മാറ്റാന്‍ സാധിച്ചത്. ഇവിടെ ഖുത്ബ നിര്‍വഹിക്കുന്നത് പ്രമുഖ ഹദീസ്‌ പണ്ഡിതനായ എ.അബ്ദുസ്സലാം സുല്ലമിയാണെന്നത്  ഈ പ്രവര്‍ത്തനത്തിന് അല്ലാഹു നല്‍കിയ മറ്റൊരു അനുഗ്രഹം. ഇവിടെയുള്ള മിമ്പറില്‍ നിന്നും വിജ്ഞാനവേദികളില്‍ നിന്നുമുള്ള ഇസ്ലാഹിന്റെ വെളിച്ചം ഇവിടെ ഞെരുങ്ങികൂടിയ ചുരുക്കം ചില ആളുകളില്‍ ഒതുങ്ങാതെ ഇന്റര്‍നെറ്റിലൂടെ വിവിധ രാജ്യങ്ങളിലെ പ്രവാസികളില്‍ എത്തുന്നു.

ഇന്ശാ അല്ലാഹ് ഈ പള്ളി വിപുലീകരിച്ച് കൂടുതല്‍ വിശ്വാസികള്‍ക്ക് നമസ്കാര സൗകര്യമൊരുക്കണമെന്നത്  ഇതിന്റെ ഭാരവാഹികളുടെ ഏറെ നാളത്തെ ആഗ്രഹമാണ്.അതിനായ്‌ താങ്കളുടെ പ്രാര്‍ഥനയും സാമ്പത്തിക സഹായവും  അനിവാര്യമാണ്. ഖിയാമത്ത്‌നാള്‍ വരെ ആ പള്ളിയിലെ ഓരോ സുജൂദിന്റെയും പ്രതിഫലം നിലനില്‍കുന്ന ദാനമായി നമുക്ക്‌ മാറുമെന്ന തിരിച്ചറിവോടെ  ഇതില്‍ പങ്കാളിയാവാന്‍ താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 
Kindly forward your support to:

Islahi Education and Charitable Trust : Thalassery
A/CNo  203601010019127
Vijaya Bank - Thalassey Branch.
 RTGS - IFSC Code: VIJB0002036

For any assistance call : Mr. Najeeb  - +91 9447852504
                              email: salaficentretly@gmail.com


NB : ജുമുഅ ഖുത്ബകള്‍ YOUTUBE ല്‍ ലഭ്യമാണ്
        Search words : Salafi centre thalassery , sullami khutba
        Channel Link :  http://www.youtube.com/user/mnijas?feature=mhee

No comments:

Post a Comment